Type Here to Get Search Results !

ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ

മലയാളിയുടെ ചലച്ചിത്രകാഴ്ചാനുഭവങ്ങളില്‍ ശരീരം കൊണ്ട് ലഹരി പകര്‍ത്തിയ അഭിനേത്രികളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.

അവര്‍ കൊളുത്തിയ അഗ്നി പലകാലങ്ങളിലായി മലയാളി പുരുഷപ്രേക്ഷകരില്‍ ഭൂരിപക്ഷത്തിന്റെയും സ്വകാര്യസ്വപ്‌നങ്ങളെ തിളപ്പിച്ചു........ സംശയിക്കണ്ട, ഒരു മൂന്നാം കിട മസാലക്കഥയുടെ തുടക്കം പോലെ
തോന്നിയെങ്കില്‍ അതിശയിക്കുകയും വേണ്ട. മനപ്പൂര്‍വ്വം തുടങ്ങിയതാണിങ്ങനെ. എഴുതുവാനുദ്ദേശിക്കുന്ന വിഷയത്തിന്റെ ഏറ്റവും യോഗ്യമായ, ലളിതമായ തുടക്കം ഇതു മാത്രമാണ്. മുട്ടിനു മുകളില്‍ വരെ ഇറക്കമുള്ള ലുങ്കിയും, വയറിനു മേലേ നില്‍ക്കുന്ന ഇറുകിയ ബ്ലൗസുമൊക്കെയായി അഭിസാരികയായോ, വില്ലത്തിയായോ ആദ്യകാലങ്ങളില്‍ പ്രത്യക്ഷപ്പെട്ട മാദകനടിമാര്‍ പിന്നീട് അല്‍പ്പ വസ്ത്രധാരിയായ കാബറേ ഡാന്‍സറായും, വില്ലന്റെ സംഘാംഗമായും രൂപം മാറി, ഇപ്പോള്‍ പല ഘട്ടങ്ങള്‍ പിന്നിട്ട് ഐറ്റം ഡാന്‍സറില്‍ എത്തി നില്‍ക്കുന്നു അവരുടെ പരമ്പര. ഇത്തരം വേഷങ്ങള്‍ക്കായി ഉഴിഞ്ഞു വച്ചിരിക്കുന്ന മാദകത്തിടമ്പുകളായ നടിമാര്‍ എല്ലാക്കാലത്തും ഉണ്ട്. അവരില്‍ ആരാധകപിന്‍തുണയും, കച്ചവട മൂല്യവുമുള്ളവര്‍ ധാരാളം.

പേരുകള്‍ നിരത്തിയാല്‍ നൂറോളം വരും. ഇപ്പോള്‍ നായികസ്ഥാനമലങ്കരിക്കുന്നവര്‍ തന്നെ ഐറ്റം നമ്പരുകളുമായി പ്രത്യക്ഷപ്പെടുമ്പോള്‍, മലയാളത്തില്‍ അത്തരം ഗാനരംഗങ്ങള്‍ക്കായി കുറച്ചു കാലം മുന്‍പ് വരെ ഒന്നാം നിരയിലുണ്ടായിരുന്ന അല്‍ഫോണ്‍സയും, ബാബിലോണയുമൊക്കെ ഏകദേശം രംഗത്തിന് പുറത്തായ സ്ഥിതിയാണ്. ഇത്രയും പറഞ്ഞത് മുഖ്യധാരാ കച്ചവട സിനിമയുടെ കഥ. എന്നാല്‍ പറയുവനുദ്ദേശിക്കുന്നത് അതല്ല. സെക്‌സ് പടം അഥവാ എ പടം എന്ന കാറ്റഗറിയില്‍ പെടുന്ന, മലയാള സിനിമയില്‍ എഴുപതുകള്‍ക്കു ശേഷം തുടക്കമിടുകയും തൊണ്ണൂറുകളുടെ അവസാനവും, രണ്ടായിരത്തിന്റെ തുടക്കത്തിലുമായി വ്യാപകപ്രീതി നേടി എണ്ണിയെടുക്കാവുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍ കെട്ടടങ്ങിയതുമായ ചലച്ചിത്രങ്ങളെക്കുറിച്ചാണ്. മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അത്തരം ചിത്രങ്ങളില്‍ വലിയ ഹിറ്റുകളും, ്രശദ്ധേയരായ താരങ്ങളും നിരവധി ഉണ്ടായതായി കാണാം. ലയനം, കിന്നാരത്തുമ്പികള്‍ തുടങ്ങി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളും, സില്‍ക്ക് സ്മിത, ഷക്കീല, മറിയ, സിന്ധു, രേഷ്മ തുടങ്ങിയ താരങ്ങളും ഉദാഹരണം. മലയാളത്തിലെ ശ്രദ്ധേയരായ നിരവധി താരങ്ങള്‍ ഇത്തരം ചിത്രങ്ങളില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും, അത്തരം സിനിമകളൊന്നും നടന്‍മാരെയല്ല, നടിമാരെയും അവരുടെ ശരീരങ്ങളെയുമാണ് കച്ചവടമാക്കിയതും, മുന്‍ നിര്‍ത്തിയതും. അഡള്‍സ് ഒണ്‍ലി എന്ന് ചാപ്പകുത്തി ്രപായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുണ്ടാക്കിയ ഇത്തരം ചിത്രങ്ങളിലെ എക്കാലത്തേയും വലിയ രണ്ട് ഹിറ്റുകളായിരുന്നു ലയനവും, കിന്നാരത്തുമ്പികളും. മലയാളസിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ കുതിപ്പുണ്ടാക്കിയ രണ്ടു ചിത്രങ്ങളും, പ്രദര്‍ശനത്തിനെത്തിയ കാലങ്ങളില്‍ ചെറുപ്പം ഹൃദയത്തിേലറ്റിയവയാണ്. സെക്‌സ് ബോംബ് എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യ സില്‍ക്ക് സ്മിതയാണെന്ന് അവരുടെ ആരാധകറ വാദിക്കും. അതുകൊണ്ടു തന്നെ അവരുടെ ശരീര പ്രദര്‍ശനത്തിനും വൈകാരിക ഭാവങ്ങള്‍ക്കും ഒരുകാലത്ത് മറ്റേതു നടിയുടേതിനേക്കാളും മാര്‍ക്കറ്റ് വാല്യൂവുണ്ടായിരുന്നു. അത് എ പടങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല എന്നതിനുദാഹരണമായിരുന്നു മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍താരങ്ങളുടെതുള്‍പ്പടയുള്ള ജനകീയ ചലച്ചിത്രങ്ങളിലെ അവരുടെ സാനിധ്യം.

Actress Albums:

അവയില്‍ പലതിലും അവര്‍ നായിക സഹനായിക വേഷങ്ങളിലായിരുന്നു എന്നതും മറക്കരുത്. സ്ഫടികം, അഥര്‍വ്വം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍, തുമ്പോളിക്കടപ്പുറം തുടങ്ങി മലയാളത്തില്‍ തന്നെ എത്രയെത്ര ഉദാഹരണങ്ങള്‍. ജീവിച്ചിരുന്ന കാലത്ത് മാദകത്തിടമ്പെന്നും, ഗ്ലാമര്‍ നടിയെന്നും ഇകഴ്ത്തിയും, പുകഴ്ത്തിയും വിലയിരുത്തെപ്പട്ട സില്‍ക്ക് പക്ഷേ മരണശേഷം സാംസ്‌ക്കാരിക ചലച്ചിത്ര പഠനങ്ങളിലെ ഗൗരവ സാനിധ്യമായ തമാശയും ഓര്‍ക്കുക. അതല്ല ഇവിടുത്തെ വിഷയം. സില്‍ക്ക് സ്മിത നായികയായി, മലയാളത്തിലെ അഡള്‍സ് ഒണ്‍ഡി ഭാരം ചുമന്ന സോഫ്റ്റ് പോണ്‍ ചലച്ചിത്രങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍ വിജയമായ ലയനത്തെക്കുറിച്ചാണ്. 1989 ലാണ് തുളസീദാസ് സംവിധാനം ചെയ്ത ലയനം റിലീസ് ചെയ്തത്. നേരത്തേ സൂചിപ്പിച്ചതു പോലെ സോഫ്റ്റ് പോണ്‍ വിഭാഗത്തില്‍ അഡള്‍സ് ഒണ്‍ലി ചാപ്പകുത്തി എത്തിയ ചിത്രം ഇത്തരം ചലച്ചിത്രങ്ങളുടെ പ്രിയപ്പെട്ട കഥാതന്തു തന്നെയാണ് പരിചരിച്ചത്. അതായത് മുതിര്‍ന്ന സ്ത്രീയും, കൗമാരക്കാരനും തമ്മിലുള്ള രതിയധിഷ്ഠിതമായ പ്രണയം. ഇങ്ങനെയൊരു വിഷയം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുമ്പോള്‍ നായികയായ ചെറുപ്പക്കാരിയായി സില്‍ക്ക് സ്മിതയല്ലാതെ മറ്റൊരു നടിയെ അന്നത്തെയവസ്ഥയില്‍ തുളസീദാസിന് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടു വേലക്കാരനായി എത്തുന്ന അനാഥന്‍ തുടര്‍ന്ന് അവളുമായി അടുക്കുകയും പ്രണയവും, രതിയും സംഭവിക്കുകയും ഒടുവില്‍ ദുരന്ത പര്യവസായിയാകുകയും ചെയ്യുന്ന കഥ. നായകനായ കൗമാരക്കാരനെ അവതരിപ്പിച്ചത് പ്രശസ്ത നടി ഉര്‍വ്വശിയുടെ സഹോദരന്‍ നന്ദുവാണ്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗദരിയാണ് നിര്‍മ്മിച്ചത്. സംഗീതം ജെറി അമല്‍ദേവും, ഛായാഗ്രാഹകന്‍ ബെന്നി ദ്യാലനുമായിരുന്നു. ചിത്രം തീയേറ്ററുകളില്‍ തരംഗമായി മാറി. ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ് പ്രദര്‍ശന ശാലകളിലേക്കുണ്ടായത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റിയും, പുനര്‍നിര്‍മ്മിച്ചുമെത്തി. തമിഴില്‍ മുതല്‍ പാവം എന്നായിരുന്നു പേര്. സില്‍ക്ക് സ്മിതയുടെ താരമൂല്യവും കഥയ്ക്കനുയോജ്യമായ ദൃശ്യപരിചരണവും, ചെറുപ്പക്കാരെ കയ്യിലെടുക്കുന്ന സന്ദര്‍ഭങ്ങളുമൊക്കെ ചിത്രത്തിന് സഹായകമായി. അക്കാലത്തെ താരമൂല്യമുണ്ടായിരുന്ന മറ്റൊരു മാദക നടി അഭിലാഷയുടെ സാനിധ്യവും ചിത്രത്തിന് ഗുണമായി. ദേവിശ്രീ, ബോബി കൊട്ടാരക്കര, ശ്രീരാമന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. ചിത്രം നൂറ് ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച് വലിയ കളക്ഷനുണ്ടാക്കി. തുടര്‍ന്ന് അത്തരത്തില്‍ പെട്ട ചില ചിത്രങ്ങള്‍ ലയനത്തിന്റെ കച്ചവട ജനപ്രിയ വിജയം കണ്ട് പടയ്ക്കെപ്പട്ടുവെങ്കിലും ഒന്നും പച്ചതൊട്ടില്ലന്നത് മറ്റൊരു കാര്യം. സില്‍ക്ക് സ്മിതയുടെയും, അഭിലാഷയുടെയുമൊക്കെ കാലം കഴിഞ്ഞാണ് മലയാളത്തില്‍ ഷക്കീല തരംഗം ആഞ്ഞടിക്കുന്നത്. മലയാളസിനിമ വ്യവസായം തന്നെ അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോയപ്പോള്‍ തീേയറ്ററുകളില്‍ ആളെ നിറച്ചത് ഷക്കീല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഡള്‍സ് ഒണ്‍ലി സോഫ്റ്റ് പോണ്‍ സിനിമകളാണ്്. 1986 ല്‍ തന്നെ അഭിനയജീവിതമാരംഭിച്ച ഷക്കീലയുടെ ആദ്യ ചിത്രം ഒറിയന്‍ഭാഷയിലെ മുസുഗുലോ ഗുദ്ദുലതാ രാജയാണ്. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി , ബോജ്പുരി, തെലുങ്ക് ഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ ഗ്ലാമര്‍നടിയായിയായും, മുന്‍നിര ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തിളങ്ങിയെങ്കിലും വലിയ താരമൂല്യവും ആരാധകപിന്‍തുണയും സ്വന്തമാക്കിയത് രണ്ടായിരത്തില്‍ റിലീസ് ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന വന്‍ വിജയത്തോടെയാണ്.

 1998 മുതല്‍ മലയാളത്തില്‍ കുളിര്‍ക്കാറ്റ്, ക്യാപ്റ്റന്‍, രാക്കിളികള്‍, തങ്കത്തോണി, കാതര, മഞ്ഞുകാലപ്പക്ഷി, നീലത്തടാകത്തിലെ നിഴല്‍ പക്ഷികള്‍ എന്നീ സോഫ്റ്റ് പോണ്‍ സിനിമകളില്‍ കിന്നാരത്തുമ്പികള്‍ക്ക് മുന്‍പ് ഷക്കീല നായികയായിരുന്നു. 2000 മാര്‍ച്ച് പത്തിനാണ് കിന്നാരത്തുമ്പി റിലീസ് ചെയ്തത്. ആര്‍.ജെ പ്രസാദ് തിരക്കഥയെഴുതിയ ചിത്രവും അടിസ്ഥാന കഥാതന്തുവില്‍ ലയനത്തിന്റെ അനുകരണമായിരുന്നു. കൗമാരക്കാരനും, യുവതിയും തമ്മിലുള്ള പ്രണയത്തിന്റെയും ലൈംഗികതയുടെയും കഥ തീയേറ്ററുകളില്‍ വിജയക്കൊടിപാറിച്ചു. തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതിനെ സാധൂകരിക്കുന്ന രീതിയിലാണ് അണിയറക്കാര്‍ കിന്നാരത്തുമ്പി അണിയിച്ചൊരുക്കിയത്. മലയാള സിനിമ ഇന്‍ഡസ്ട്രി സാമ്പത്തികമായും, ജനപ്രീതിയിലും തകര്‍ന്നു നിന്നപ്പോള്‍ ഷക്കീല എന്ന മാദകത്തിടമ്പിന്റെ ശരീരരത്തിന്റെ അഴകിന്‍ ചിറകിലേറി കിന്നാരത്തുമ്പി നൂറു ദിവസത്തിലേറെ തകര്‍ത്തോടി. കളക്ഷനിലും ചിത്രം വലിയ മെച്ചമുണ്ടാക്കി. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്റെ വലിയ വിജയത്തിന് സഹായകമായത്. അഭയ് ദേവ് നായകനായ ചിത്രത്തില്‍ സഞ്ജു, ഹേമ, സലിം കുമാര്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച് റിലീസ് ചെയ്ത ചിത്രം നാലു കോടി കളക്ഷന്‍ നേടി ചരിത്രമായി. എ. സലിം നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷായിരുന്നു. തുടര്‍ന്ന് ഷക്കീല നായികയായ സോഫ്റ്റ് പോണ്‍ ചലച്ചിത്രങ്ങളുടെ ഒരു പെരുമഴതന്നെയുണ്ടായി മലയാളത്തില്‍. അതില്‍ ഭൂരിഭാഗവും നിര്‍മ്മാതാവിന്റെ കീശ നിറച്ചു. കുറഞ്ഞ ബഡ്ജറ്റില്‍ വലിയ താരനിരയുടെയോ, സാങ്കേതിക പ്രവര്‍ത്തകരുടെമയാ പങ്കളിത്തമില്ലാതെ ഷക്കീലയെന്ന അഭിനേത്രിയുടെ നഗ്നത മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച ഈ ചിത്രങ്ങള്‍ ഒരു കാലത്ത് മലയാളി പുരുഷനിലെ ഒളിഞ്ഞു നോട്ടക്കാരനെ തൃപ്തിപ്പെടുത്തി. രണ്ടായിരത്തി മൂന്ന് വരെ മൂന്ന് വര്‍ഷക്കാലം നിലനിന്ന ഈ ചലച്ചിത്ര തരംഗം പിന്നീട് കെട്ടടങ്ങിയെങ്കിലും ഷക്കീലയുണ്ടാക്കിയ തരംഗം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ കോമഡി വേഷങ്ങളിലും ചെറിയ ചെറിയ ക്യാരക്ടര്‍ വേഷങ്ങളിലുമായി ഷക്കീല എന്ന അഭിനേത്രി ഒതുങ്ങി. സ്വന്തം വ്യക്തി സിനിമാ ജീവിതത്തിന്റെ ചരിത്രം വെളിപ്പെടുത്തിക്കൊണ്ട് അവര്‍ എഴുതിയ ആത്മകഥയും വലിയ ചര്‍ച്ചയായിരുണന്നു. കൗമാരം, വേഴാമ്പല്‍, നാലാം സിംഹം, ഡ്രൈവിംഗ് സ്‌കൂള്‍, മാമി, ലാസ്യം, ആലിലത്തോണി, ശിശിരം, കല്ലുവാതുക്കല്‍ കത്രീന തുടങ്ങി ഷക്കീലയുടെ മലയാളം സോഫ്റ്റ് പോണ്‍ ഹിറ്റ് ചിത്രങ്ങളെത്രയോ. അക്കാലത്തു തന്നെ അവര്‍ തമിഴ്, തെലുങ്ക് ഭാഷകളിലും സമാനമായ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. തന്റെ വിജയകാലത്ത് അവര്‍ എല്ലാ ഭാഷകളില്‍ നിന്നും വലിയ തുകയാണ് ്രപതിഫലമായി വാങ്ങിയിരുന്നത്. കേരളത്തില്‍ ഷക്കീല തരംഗം ആഞ്ഞടിച്ച കാലത്ത് അവരഭിനയിച്ച പഴയ കാല ചിത്രങ്ങള്‍ പലതും പൊടി തട്ടിയെടുത്ത് റീ റിലീസ് ചെയ്തിരുന്നു. അതില്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളും പെടും. ഷക്കീലയുടെ അര്‍ദ്ധ നഗ്ന ശരീരവും, ഒരിക്കിളിപ്പേരും, വലിയ അഡള്‍സ് ഒണ്‍ലി എംബ്ലവും പതിപ്പിച്ച പോസ്റ്ററുകള്‍ ഒരു കാലത്ത് കേരളത്തില വ്യാപകമായിരുന്നു. അത് കണ്ട് കൗമാരം തീയേറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ അക്ഷമരായി വരി നിന്നു. മലയാള സിനിമയുടെ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായത് ഷക്കീലയുടെ സെക്‌സ് പടങ്ങളാണെന്ന പറഞ്ഞ് പഴകിയ വാചകം ഒട്ടും അതിശയോക്തികരമല്ല എന്ന് അക്കാലത്തിന്റെ കഥയറിയാവുന്ന ആര്‍ക്കും മനസ്സിലാകും. മുഖ്യധാരാ സംവിധായകരും, നിര്‍മ്മാതാക്കളുമൊക്കെ അക്കാലത്ത് പേരുമാറ്റി ഷക്കീലച്ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു എന്നും തമാശക്കഥകളുണ്ട്. അതത്ര തമാശയല്ല എന്നതാണ് സത്യം. മലയാളത്തില്‍ നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രവും, തെലുങ്കില്‍ റൊമാര്‍നിക്ക് ടാര്‍ഗറ്റ് എന്ന ചിത്രവും ഷക്കീല സംവിധാനം ചെയ്തു. ഇന്ന് മലയാളിയുടെ പോണ്‍ കാഴ്ചകള്‍ക്ക് സാങ്കേതിക വളര്‍ച്ച സമ്മാനിച്ച വൈവിധ്യ സാധ്യതകളുണ്ട്. എന്നാല ഒരുകാലത്തിന്റെ യൗവ്വനങ്ങള്‍ അതിന്റെ സാധ്യതകളായിക്കണ്ടിരുന്നത് സോഫ്റ്റ് മപാണ ചലച്ചിത്രങ്ങളായിരുന്നു. ഭാഷയ്ക്കതീതമായി അത്തരം ചിത്രങ്ങളും അതിലെ താരങ്ങളും നേടിയ പ്രീതി തന്നെ ഉദാഹരണം. അക്കാലത്തിന്റെ പ്രതിനിധികളാണ് ഷക്കീലയും, സില്‍ക്ക് സ്മിതയും ഒക്കെ. ശരീരം കൊണ്ട് കാഴ്ചക്കാരെ കയ്യിലെടുത്തപ്പോഴും അവര്‍ മികച്ച അഭിനേത്രികളായിരുന്നു എന്നതും മറന്നുകൂടാ..............


21 ഷക്കീലപ്പടങ്ങൾ

1 കിന്നാരത്തുമ്പികൾ
https://youtu.be/3HjgNnoapGE

2 മന്മദബാണം
https://youtu.be/ODoalrGDzTg

3 മോഹവലയങ്ങൾ
https://youtu.be/uEjhYyKbBq8

4 താഴ് വര
https://youtu.be/2TyNzeTre4w

5 കാദംബരി
https://youtu.be/K9oBGQ-K6nk

6 പരുവം
https://youtu.be/YyPbslr464I

7 പ്രണയദാഹം
https://youtu.be/zlSDnSLjTEs

8 ചിന്താമണി കന്താമണി
https://youtu.be/1Ti7j9glfXI

9 യാമിനി
https://youtu.be/Yd3EBZ80Bjc

10 രാത്രി വേലയാറ
https://youtu.be/YS3NH5_dAf0

11 സാഗര
https://youtu.be/dQj9kvubuLk

12 പ്ലേ ഗേൾ
https://youtu.be/1LcfUNE0c-k

13 മിസ്സ് സുഗന്ധവല്ലി
https://youtu.be/FfeV3uFyJHc

14 ഈ രായി തിയ്യനെഡി
https://youtu.be/pxAaRh3r6vg

15 കാമാത്മാ
https://youtu.be/Jua2pQo0QxI

16 ഷക്കീലാവിൻ വസീഗര
https://youtu.be/knoYPO8ZOBw

17 സ്വർഗം
https://youtu.be/TRHbmhPaTcY

18 കാമേശ്വരി
https://youtu.be/-WDHGQvrYX0

19 കല്ലുവാതിൽക്കൽ കത്രീന
https://youtu.be/k4Gaj2Ht6-I

20 ലയം
https://youtu.be/w8qd4D825dc

21 നഖചിത്രങ്ങൾ
https://youtu.be/SDTVcYUkvhA

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADS