മലയാള ചലച്ചിത്ര രംഗത്തുള്ള ഒരു നായികയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
മെയ്ക്കേവറുകള്‍ കൊണ്ട് ഓരോ തവണയും ഫാഷൻപ്രേമികളെ അതിശയിപ്പിക്കുകയാണ് അനുശ്രീ. ഗ്ലാമർ, ക്ലാസിക് എന്നിങ്ങനെ ഏതു സ്റ്റൈലും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കഴിഞ്ഞു. ഗൗണിന്റെ വശ്യതയിലുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്....
Also See: മോഡലായി അനുശ്രീ; ലോക്ക്ഡൗൺ നാളുകളിൽ വീട്ടിൽ ഒരു ഫോട്ടോഷൂട്ട്
ക്ലാസിക് റെഡ് ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്. ‘‘പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കിൽ ധൈര്യം വേണം... ആ ധൈര്യം കാണിക്കുന്നവർ വിജയിക്കുകയും ചെയ്യും’’– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
സ്ലീവ്‌ലസും സ്ലിറ്റും ചേർന്നുള്ള സ്റ്റൈലിഷ് ഗൗണിനൊപ്പം ചുരുട്ടിയിട്ട മുടിയഴകളും ടാറ്റൂവും പവർഫുൾ പോസുകളും ചേർന്നതോടെ അനുശ്രീ കയ്യടി നേടി. താരത്തിന്റെ പുതിയ ചിത്രങ്ങൾ സമ്മാനിച്ച അമ്പരപ്പ് ആരാധകർ കമന്റ് ബോക്സുകളിൽ പങ്കുവയ്ക്കുന്നുണ്ട്.
Key Tag: Anusree latest photoshoot...