Type Here to Get Search Results !

Sufiyum sujathayum | 15 വർഷത്തിന് ശേഷം മലയാളിയുടെ മനംകവർന്ന് അദിതി റാവു ഹൈദരി



പ്രജാപതിയിൽ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം നായികയായി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നു.



മലയാളത്തിലെ ആദ്യ ഒടിടി റിലീസായി സൂഫിയും സുജാതയും എത്തിയപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് ഈ സുന്ദരിയേയാണ്.


പ്രജാപതിയിൽ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം നായികയായി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നു.

Also Read:  ഷക്കീലയായി നടി സരയു മോഹൻ; വൈറൽ ടീസറിന് പിന്നിൽ എന്ത്? |



കരി എന്ന സിനിമയ്ക്ക് ശേഷം നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. മികച്ച പ്രതികരണമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.



ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് വിജയ് ബാബു നിർമിച്ച ചിത്രം ഒടിടി റിലീസ് ചെയ്തത്.



ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരു പോലെ സാന്നിധ്യമറിയിക്കുന്ന നായികയാണ് അദിതി.
2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയാണ് അദിതി അഭിനയരംഗത്തേക്ക് എത്തുന്നത്.

Also Read: തിളക്കമാർന്ന കണ്ണുകളുമായി പ്രയാഗ മാർട്ടിന്റെ കലണ്ടർ ഫോട്ടോഷൂട്ടിങ്





2007 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ശൃംഗാരം എന്ന ചിത്രത്തിൽ ദേവദാസിയായി അഭിനയിച്ച അദിതിയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു.



2011 ൽ സുധീർ മിശ്ര സംവിധാനം ചെയ്ത യേ സാലി സിന്ദഗി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡും താരം നേടി



റോക്ക്സ്റ്റാർ, മർഡർ, ബോസ്, വാസിർ, പദ്മാവത് തുടങ്ങി ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലും അദിതി വേഷമിട്ടു.



പദ്മാവതിലെ മെഹ്റുന്നിസ റാണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



മികച്ച ഭരതനട്യം നർത്തകി കൂടിയായ അദിതി പ്രശസ്ത നർത്തകിയും നടിയുമായ ലീല സാംസണിന്റെ ശിഷ്യകൂടിയാണ്.



സൂഫിയും സുജാതയും ചിത്രത്തിൽ സുജാത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിക്കുന്നത്.



ദേവ് മോഹനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സിദ്ധീഖ്, കലാരഞ്ജിനി, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.




Sufiyum sujathayum actress Aditi Rao Hydari

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADS