ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുന്നു
നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്‌കൂൾ പ്രദർശനമാരംഭിക്കുന്നു' ഈ അനൗൺസ്‌മെന്റുമായിട്ടാണ് സരയു നായികയാവുന്ന 'ഷക്കീല' ടീസറിന്റെ ആരംഭം. ഇൻ ആൻഡ് ആസ് ഷക്കീല എന്ന് പോസ്റ്ററിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ടീസർ സംസാരവിഷയമാവുകയാണ്. സരയു ഷക്കീല കഥാപാത്രമായെത്തുമോ? എന്താണ് ഈ വൈറൽ ടീസറിന് പിന്നിൽ?
വർഷങ്ങൾക്ക് മുൻപ്, ബോളിവുഡിൽ, സിൽക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ 'ഡേർട്ടി പിക്ച്ചറിൽ' പാതി മലയാളി കൂടിയായ വിദ്യ ബാലൻ വേഷമിട്ടിരുന്നു. ചിത്രം ഹിറ്റായെന്ന് മാത്രമല്ല, വിദ്യ ബാലന്റെ കരിയർ മാറ്റിമറിക്കുകയും ചെയ്തു.
Read Also:-
ശേഷം ഷക്കീലയുടെ ജീവിത ചിത്രവും ബോളിവുഡിൽ ഒരുങ്ങി. റിച്ച ഛദ്ദയാണ് ഷക്കീല ജീവിത ചിത്രത്തിലെ നായിക. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ഈ സിനിമ തിയേറ്ററിലെത്തിയിട്ടില്ല. മലയാള നടൻ രാജീവ് പിള്ളയും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അപ്പോഴാണ് മലയാളത്തിൽ ഒരുങ്ങുന്ന ഷക്കീലയുടെ വരവ്. ഈ ചിത്രം പറയാൻ ആഗ്രഹിക്കുന്നത് എന്തെന്നാണ് വിഷയം. പറഞ്ഞു വരുമ്പോൾ ഷക്കീലയുടെ സ്വാധീനം ഈ സിനിമയിൽ കടന്ന് വരുന്നുണ്ട്. അത് പ്രേക്ഷകരിലും പൊതുജനങ്ങളിലും സൃഷ്‌ടിച്ച ചില സംഭവങ്ങളാണ് 'ഷക്കീല' എന്ന ഈ ഹ്രസ്വചിത്രം പറയുന്നത്. ഇനി വരുന്ന ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്.
സുഗീഷ് സംവിധാനം ചെയ്യുന്ന സിനിമ ഫൺഡേ ക്ലബ് ഖത്തർ നിർമ്മിച്ചിരിക്കുന്നു. കഥാ, തിരക്കഥാ, സംഭാഷണം അമൽ കെ.ജോബി.

- തിളക്കമാർന്ന കണ്ണുകളുമായി പ്രയാഗ മാർട്ടിന്റെ കലണ്ടർ ഫോട്ടോഷൂട്ടിങ്
- ഉപ്പും മുളകിലെ പുതിയ പാവാടകാരിയെ അറിയുമോ..